പോസ്റ്റുകള്‍

നൂറനാട് സാനിട്ടോറിയം ഭാഗത്ത്‌ കാട്ടുപശുവിനെ കണ്ടതിനെ തുടർന്ന് ഫോറസ്ററ് പരിശോധന നടത്തി.

ഇമേജ്
 നൂറനാട് സാനിട്ടോറിയം ഭാഗത്ത്‌ കാട്ടുപശുവിനെ (കാട്ടി) കണ്ടതിനെ തുടർന്ന് ഫോറസ്ററ് പരിശോധന നടത്തി.         ഇന്ന് (24/02/2026) വെളുപ്പിനെ 3.50 AM ന് ചെട്ടികുളങ്ങര ഉത്സവത്തിന് പോകുന്ന ആളുകൾ ആണ് കാട്ടുപശുവിനെ ( കാട്ടി) നേരിൽ കണ്ടതായി പറയുന്നു. Ads  വന പ്രദേശം അല്ലാത്ത ഈ സ്ഥലത്ത് കാട്ടുപശുവിനെ കാണാനുള്ള സാധ്യത വളരെ കുറവാണ്   ഉടൻ തന്നെ മാവേലിക്കര M L A "M.S അരുൺകുമാറിനെ " വിവരം അറിയിക്കുകയും ഫോറസ്റ്റിനെ വിവരം അറിയിക്കുകയും ചെയ്തു. https://www.facebook.com/share/p/1GacqrxZyf/      ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ "നിയാസിന്റെ നേതൃതത്തിൽ സംഭവ സ്ഥലത്ത് ഫോറെസ്റ്റ് പരിശോധന നടത്തി വരുന്നു. Niyas Shanavas Ads

കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 11ന്

ഇമേജ്
   പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാകുകയാണ്. Ads                    ആറ് പതിറ്റാണ്ടുകളിലധികം പഴക്കമുള്ളതും കെ.എസ്.ആർ.ടി.സിയുടെ തന്നെ ആദ്യ ഡിപ്പോകളിൽ ഒന്നുമായ കായംകുളത്ത് നിലനിന്നിരുന്ന പഴയ കെട്ടിടത്തിന് പകരം ഉയർത്തുന്ന എല്ലാവിധ സൗകര്യങ്ങളും സംവിധാനങ്ങളോടും കൂടിയ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 11 ബുധനാഴ്ച വൈകിട്ട് 03:30ന് ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി ഗണേഷ്‌കുമാർ അവർകൾ നിർവഹിക്കുന്നു.     ബഹുമാനപ്പെട്ട കായംകുളം MLA യു. പ്രതിഭ അവർകൾ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ.പ്രമോജ് ശങ്കർ IOFS, എക്സിക്യൂട്ടീവ് ഡയറക്ടർമാർ, ബഹു, നഗരസഭ ചെയർമാൻ ശ്രീ.ശരത് ലാൽ ബെല്ലാരി തുടങ്ങിയവരും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ മറ്റ് നേതാക്കളും പങ്കെടുക്കും Ads  ആധുനിക സൗകര്യങ്ങളോട് കൂടി 19500 ചതുരശ്ര അടി വിസ്തീർണത്തിലാണ് കായംകുളത്തെ പുതിയ കെട്ടിടം പൂർത്തിയകുന്നത്..വിശാലമായ ശീതീകരിച്ച കാത്തിരുപ്പ് കേന്ദ്രങ്ങൾ, ജീവനക്കാർക്ക് പ്രത്യേക ...

പാലമേൽ പഞ്ചായത്തിലെ PHC വാർഡിലേ അങ്കണവാടിയിൽ കസേരകൾ ഇല്ല എന്ന് പ്രശ്നം പരിഹരിച്ചു.

ഇമേജ്
  Ads              പാലമേൽ : PHC വാർഡിലെ അങ്കണവാടിയിലെ ഏറെ നാളത്തെ പ്രശ്നമായിരുന്നു കുട്ടികൾക്ക് കസേര കുറവ്. ഇതിന് പരിഹാരമായി അവിടുത്തെ വാർഡ് മെമ്പർ ശ്രീനാഥ് മുൻ മെമ്പർ രാജലക്ഷ്മിയും ചേർന്ന് ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം"  എസ് നിയാസിനെ " അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ പരിഹാരം കണ്ടു. അങ്കണവാടിയിലേക്ക് ആവിശ്യമായ കസേരകൾ ഉടൻ തന്നെ എത്തിച്ചു കൊടുത്തു. Ads

വെട്ടിയാറിൽ KSRTC ബസ് കടയിലേക്ക് ഇടിച്ചു കേറി അപകടം

ഇമേജ്
പന്തളം -  മാവേലിക്കര റോഡിൽ വെട്ടിയാർ ഇരട്ട പള്ളിക്കൂടത്തിന്  സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം.ഡ്രൈവർ മനോജിന് പരിക്കേറ്റു.ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കരയിൽ നിന്നും പന്തളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി വേണാട് ബസ് നിയന്ത്രണം വിട്ട് ഇരട്ട പള്ളിക്കൂടത്തിന് സമീപമുള്ള രാജീവിൻ്റെ ഉടമസ്ഥതതയിലുള്ള മീനു സ്റ്റോഴ്സ് എന്ന കടയുടെ മുൻവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.  സമീപത്തെ ഇടറോഡിലൂടെ  അലക്ഷ്യമായി കടന്നുവന്ന ഒരു കാറിൽ ഇടിക്കാതിരിക്കാൻ ബസ് പെട്ടെന്ന് വെട്ടിച്ചു  മാറ്റുന്നതിനിടയിലാണ നിയന്ത്രണം വിട്ടതെന്ന് പറയുന്നു.ബസ്സിലെ യാത്രക്കാർക്ക്  ആർക്കും പരിക്കില്ല.ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.                   Join      WHATSAPP   FACEBOOK

മാതൃഭൂമി സർക്കുലേഷൻ വിഭാഗത്തേലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്

ഇമേജ്
ഫീൽഡ് സ്റ്റാഫിനെ ആവിശ്യം ഉണ്ട് ( Male / Female )  ചെങ്ങന്നൂർ,മാന്നാർ, മാവേലിക്കര,ചാരുംമൂട്, കായംകുളം, ഹരിപ്പാട് എന്നിവടങ്ങളിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്.  ശമ്പളത്തോടൊപ്പം TA + DA + ടെലിഫോൺ അലവൻസ്.  പ്രായപരിധി : 20 - 35 യോഗ്യത പ്ലസ് 2 / ഡിഗ്രി. PF & ESI ആനുകൂല്യം ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ ബയോഡേറ്റ  cmalpy@mpp.co.in  ലേക്ക് ഇമെയിൽ ചെയ്യുക. അല്ലെങ്കിൽ താഴെകൊടുത്തിരിക്കുന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക.  9526994886, 8714915544                          Join            WHATSAPP    FACEBOOK

ജില്ലാ സ്കൂള്‍ കലോത്സവം കായംകുളത്ത് നിന്ന് മാറ്റിയേക്കും

ഇമേജ്
സ്വാഗതസംഘ യോഗം അലസിപ്പിരിഞ്ഞു. കായംകുളം: നവംബര്‍ അവസാന വാരം കായംകുളത്ത് നടത്താന്‍ നിശ്ചയിച്ച ആലപ്പുഴ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം  കായംകുളത്ത് നിന്നും മാറ്റിയേക്കും. കായംകുളം ഗവ. ബോയ്സ് ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘ യോഗം  സബ് കമ്മിറ്റി ഭാരവാഹികളെ ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ  അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അലസിപ്പിരിഞ്ഞു. നഗരസഭാ കൗണ്‍സിലര്‍മാരും അധ്യാപക സംഘടനാ പ്രതിനിധികളും ചേരിതിരിഞ്ഞ് നടത്തിയ വാക്ക് തര്‍ക്കം സംഘര്‍ഷത്തിന്‍റെ വക്കോളമെത്തി. നഗരസഭാ കൗണ്‍സിലര്‍മാർക്ക് വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർ സ്ഥാനങ്ങൾ നൽകിയതോടെ വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ പ്രതിഷേധിച്ചു. ഇതോടെയാണ് തര്‍ക്കങ്ങൾ തുടങ്ങിയത്. കായംകുളം നഗരസഭയിലെ കോണ്‍ഗ്രസ് അംഗം എ.പി. ഷാജഹാനെ ഫുഡ് കമ്മിറ്റി ചെയര്‍മാനാക്കിയതിനായിരുന്നു  പ്രധാന പ്രതിഷേധം. പിന്നീട് എ.പി ഷാജഹാനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയതായി ഡിഡിഇ അറിയിച്ചു. സ്വാഗതസംഘ യോഗത്തില്‍ എത്തിയ യുഡിഎഫ് പ്രതിനിധികളും കൗണ്‍സിലര്‍മാരും ഇതിനെതിരെ രംഗത്തെത്തി. കായംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ പി. ശശികലയുടെ അദ്...