വെട്ടിയാറിൽ KSRTC ബസ് കടയിലേക്ക് ഇടിച്ചു കേറി അപകടം
പന്തളം - മാവേലിക്കര റോഡിൽ വെട്ടിയാർ ഇരട്ട പള്ളിക്കൂടത്തിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം.ഡ്രൈവർ മനോജിന് പരിക്കേറ്റു.ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാവേലിക്കരയിൽ നിന്നും പന്തളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി വേണാട് ബസ് നിയന്ത്രണം വിട്ട് ഇരട്ട പള്ളിക്കൂടത്തിന് സമീപമുള്ള രാജീവിൻ്റെ ഉടമസ്ഥതതയിലുള്ള മീനു സ്റ്റോഴ്സ് എന്ന കടയുടെ മുൻവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
സമീപത്തെ ഇടറോഡിലൂടെ അലക്ഷ്യമായി കടന്നുവന്ന ഒരു കാറിൽ ഇടിക്കാതിരിക്കാൻ ബസ് പെട്ടെന്ന് വെട്ടിച്ചു
മാറ്റുന്നതിനിടയിലാണ നിയന്ത്രണം വിട്ടതെന്ന് പറയുന്നു.ബസ്സിലെ യാത്രക്കാർക്ക് ആർക്കും പരിക്കില്ല.ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.
Join
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ