കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 11ന്
പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാകുകയാണ്.
Ads
ആറ് പതിറ്റാണ്ടുകളിലധികം പഴക്കമുള്ളതും കെ.എസ്.ആർ.ടി.സിയുടെ തന്നെ ആദ്യ ഡിപ്പോകളിൽ ഒന്നുമായ കായംകുളത്ത് നിലനിന്നിരുന്ന പഴയ കെട്ടിടത്തിന് പകരം ഉയർത്തുന്ന എല്ലാവിധ സൗകര്യങ്ങളും സംവിധാനങ്ങളോടും കൂടിയ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 11 ബുധനാഴ്ച വൈകിട്ട് 03:30ന് ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി ഗണേഷ്‌കുമാർ അവർകൾ നിർവഹിക്കുന്നു. ബഹുമാനപ്പെട്ട കായംകുളം MLA യു. പ്രതിഭ അവർകൾ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ.പ്രമോജ് ശങ്കർ IOFS, എക്സിക്യൂട്ടീവ് ഡയറക്ടർമാർ, ബഹു, നഗരസഭ ചെയർമാൻ ശ്രീ.ശരത് ലാൽ ബെല്ലാരി തുടങ്ങിയവരും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ മറ്റ് നേതാക്കളും പങ്കെടുക്കും
Ads
ആധുനിക സൗകര്യങ്ങളോട് കൂടി 19500 ചതുരശ്ര അടി വിസ്തീർണത്തിലാണ് കായംകുളത്തെ പുതിയ കെട്ടിടം പൂർത്തിയകുന്നത്..വിശാലമായ ശീതീകരിച്ച കാത്തിരുപ്പ് കേന്ദ്രങ്ങൾ, ജീവനക്കാർക്ക് പ്രത്യേക ഓഫിസ് സൗകര്യങ്ങൾ, ഭിന്നശേഷി സൗഹൃദം കേന്ദ്രങ്ങൾ, വിശ്രമമുറികൾ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മെഡിക്കൽ റൂം, കൊറിയൻ & ലോജിസ്റ്റിക് റൂം, വ്യാപാരകേന്ദ്രങ്ങൾ, ലിഫ്റ്റ് സൗകര്യങ്ങൾ, ശീതീകരിച്ച ഡോർമെറ്ററികൾ, ക്ലോക്ക് റൂം, വൃത്തിയുള്ള ശൗചാലയങ്ങൾ, പേ & പാർക്ക് എന്നിവ അടക്കം ശുചിത്വവും പരിസ്ഥിതി സൗഹൃദവുമായ ബസ് സ്റ്റേഷൻ കെട്ടിടമാണ് യാഥാർഥ്യമാകുന്നത്
കായംകുളം നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പുതിയ ബസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 11ന് വൈകിട്ട് 03:30ന് ബഹു.കായംകുളം MLA യു.പ്രതിഭ അവർകളുടെ അദ്ധ്യക്ഷതയിൽ നടക്കും.
Ads




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ