പോസ്റ്റുകള്‍

ചാരുമ്മൂട്ടിൽ വായോധികയുടെ സ്വർണം കവർന്നയാളെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു

ഇമേജ്
നൂറനാട് : ബസ് കാത്തുനിന്ന വായോധികയുടെ സ്വർണം കവർന്നയാളെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു.   പന്തളത്തേക്ക്  ബസ് കാത്തുനിന്ന വായോധികയോട് പന്തളത്തോട്ട് പോകുന്ന വഴിചോദിച്ചു അവിടെ വിടാം എന്ന് നിർബന്ധിച്ചു കാറിൽ കയറ്റി. പരിചയം നടിച്ചു കയ്യിൽ കരുതിയിരുന്ന പെപ്പർ സ്പ്രേ അടിച്ചു കൊന്നുകളയും എന്ന് ഭീക്ഷണിപെടുത്തിയശേഷം സ്വർണം ഊരിയെടുത്തു. 3 പവൻ വരുന്ന മാലയും 1പവൻ വരുന്ന വളയും ആണ് ഊരിയെടുത്തത്.   വഴിയിൽ ഇറക്കി വിട്ട വായോധികയെ കുടുബശ്രീക്കാരാണ് വീട്ടിൽ എത്തിച്ചത്. തുടർന്ന് നൂറനാട് പോലീസിൽ പരാതി നൽകി. പരാതിനൽകി മണിക്കൂറുകൾക്കകം നൂറനാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.                         Join             WHATSAPP    FACEBOOK

പാലമേൽ, നൂറനാട്, ചുനക്കര പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടരുന്നു

ഇമേജ്
രണ്ടാഴ്ചയായി നിരവധി പേർക്കാണ് മഞ്ഞപിത്തം ബാധിച്ചത്.  നൂറനാട് പഞ്ചായത്തിൽ മാത്രം പത്തിലധികം പേർക്ക് രോഗം സ്ഥീതികരിച്ചു. നിരവധി പേർ നിരീക്ഷണത്തിലുമാണ്.   രോഗബാധിതരിൽ നിന്നും രോഗം പരന്നെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ  ജില്ലക്കു പുറത്ത് നിന്ന് എത്തിയവരിൽ നിന്നാണ് ആദ്യം രോഗം കണ്ടെത്തിയത് എന്നാണ് വിവരം. ചുനക്കര, പാലമേൽ പഞ്ചായത്തുകളിൽ ഇരുപതോളം പേര് നിരീക്ഷണത്തിലാണ്. നൂറനാട് പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് രോഗബാധ. രോഗബാധിതർ താമസിക്കുന്ന പൊതുടാപ്പുകളിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയുടെ സാന്നിധ്യം കൂടുതൽ ആണെന്നും പരിശോധനയിൽ കണ്ടെത്തി.   പ്രദേശത്തെ ശുദ്ധജലപദ്ധതിയിലെ വെള്ളത്തിന്റെ ശുദ്ധീകരണപ്രക്രിയ ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പ് പഞ്ചായത്തുകൾക്ക് നോട്ടീസ് നൽകി. ഇതുപ്രകാരം പാറ്റൂർ ശുദ്ധജലപദ്ധതിയിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സാമ്പിൾ പരിശോധനക്ക് നൽകി. ജാഗ്രതാനിർദേശം നൽകി  മഞ്ഞപിത്തം   വ്യാപകമായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറത്തിറക്കി. പൊതുജനങ്ങളും ആഹാരം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും ശുചിത്വത്തിൽ അതീവ ജാഗ്രത പാല...

ചാരുമ്മൂട്ടിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്

ഇമേജ്
സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്.  2024 നവംബർ 10 ഞായറാഴ്ച  രാവിലെ മുതൽ ചാരുംമൂട് മത്സ്യ മാർക്കറ്റിന് പുറകുവശം മിച്ചഭൂമി അംഗൻവാടിയിൽ വെച്ച് നടത്തുന്നു. എല്ലാവർക്കും പങ്കെടുക്കാം.. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9496885299 (സിനുഖാൻ ) ഷുഗർ, ബി പി എന്നിവയുടെ പരിശോധനയും ഉണ്ടായിരിക്കുന്നതാണ്.                           Join            WHATSAPP    FACEBOOK

ഹെവി ലൈസൻസോ /ബാഡ്ജോ ഒന്നുമില്ലാതെ 7500 കിലോയിൽ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാം

ഇമേജ്
ലൈറ്റ് മോട്ടോർ വെഹിക്കിളിൻ്റെ (എൽഎംവി) ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള ഒരാൾക്ക് മറ്റെന്തെങ്കിലും പ്രത്യേക ഹെവി ലൈസൻസോ /ബാഡ്ജോ ഒന്നുമില്ലാതെ 7500 കിലോയിൽ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാമെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ നെഞ്ചിന്റെ സുപ്രധാന വിധി. വാഹനത്തിൻ്റെ ആകെ ഭാരം 7500 കിലോയിൽ ഉള്ളതാണെങ്കിൽ, LMV ലൈസൻസുള്ള ഡ്രൈവർക്ക് അത്തരം ട്രാൻസ്പോർട്ട് വാഹനം ഓടിക്കാൻ സാധിക്കും. എൽഎംവി ലൈസൻസ് ഉടമകൾ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണമാണെന്ന് വ്യക്തമാകുന്ന യാതൊരു വിവരങ്ങളും, വസ്തുതകളും, ഡാറ്റകളുമൊന്നും കോടതി മുമ്പാകെ കൊണ്ടുവന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈറ്റ് മോട്ടോർ വെഹിക്കിളിൻ്റെ (എൽഎംവി) ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള ഒരാൾക്ക് ലൈറ്റ് മോട്ടോർ വെഹിക്കിളിൻ്റെ ട്രാൻസ്പോർട്ട് വെഹിക്കിൾ ഓടിക്കാൻ അർഹതയുണ്ടോ എന്ന വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വി...

പഴകുളം തടത്തിവിള പടി റോഡിന് കോൺക്രീറ്റ് ഇട്ട് നിർമാണം പൂർത്തി ആക്കി.

ഇമേജ്
നിരന്തരം വെള്ളക്കെട്ടും ചെളിയും നിറഞ്ഞ തടത്തി വിള പടി റോഡിന് കോൺക്രീറ്റ് ഇട്ട് നിർമാണം പൂർത്തി ആക്കി വാർഡ് മെമ്പർ സാജിത റഷീദ്തിന്റെ നേതൃത്വത്തിൽ ആണ് നിർമാണം പൂർത്തി ആക്കിയത്.                          Join          WHATSAPP   FACEBOOK

കേരളത്തിലെ 2023 ഫ്രീ WIFI സ്പോട്ടുകൾ പരിചയപ്പെടാം

ഇമേജ്
കേരളത്തിൽ മൊത്തത്തിൽ 2024 വൈഫൈ സ്പോട്ടുകൾ ആണ് ഉള്ളത്. ഡെയിലി 1 GB ഡാറ്റാ ഫ്രീ ആയി ലഭിക്കും മൊബൈൽ നമ്പർ അടിച്ചു കൊടുത്തു ലോഗിൻ ചെയ്യാം കൂടുതൽ GB കുറഞ്ഞ കാശിന് പറച്ചേർസ് ചെയ്യാൻ ആകും.    കേരളത്തിലെ 2023 വൈഫൈ സ്പ്പോട്ടുകളുടെ ലിസ്റ്റ്         https://itmission.kerala.gov.in/sites/default/files/2022-04/KFi_Location%20List.pdf                     Join     WHATSAPP    FACEBOOK

കേരളത്തിന് 10 വന്ദേ മെട്രോ ട്രെയിൻ;

ഇമേജ്
കേരളത്തിന്‌ 10 വന്ദേമെട്രോ ട്രൈനുകളാണ് ആദ്യകട്ടത്തിൽ ലഭിക്കുന്നത്  പുതിയ വന്ദേഭാരത് ട്രെയിനുകളിൽ രണ്ടെണ്ണം യാത്ര ആരംഭിക്കുന്നത് കൊല്ലത്തു നിന്ന് ആയിരിക്കും. അതിൽ തന്നെ ഒന്ന് തിരുനെൽവേലിക്കും രണ്ടാമത്തേത് തൃശൂരിലേക്കും ആയിരിക്കും. തൃശൂർ വരെ എന്നുള്ളത് തീർഥാടന കേന്ദ്രമായ ഗുരുവായൂർ വരെ വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. അന്തർസംസ്ഥാന സേവനവും പുതിയ വന്ദേഭാരത് ട്രെയിനുകളിൽ ഉണ്ട്. പുതിയ റൂട്ടിൽ ഒന്ന് തിരുവനന്തപുരത്ത് തുടങ്ങി എറണാകുളത്ത് അവസാനിക്കുന്നതും മറ്റൊരു ട്രെയിൻ ഗുരുവായൂരിൽ തുടങ്ങി തമിഴ്നാട്ടിലെ മധുരയിൽ അവസാനിക്കും      റെയിൽവേ മന്ത്രാലയത്തിന്റെ പട്ടികയിൽ കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. അതിൽ 2 ട്രെയിനുകൾ കൊല്ലത്തു നിന്നാണു തുടങ്ങുന്നത്. മറ്റു രണ്ട് ട്രെയിനുകൾ കൊല്ലം വഴി പോകുന്നവയാണ്.   മിനിമം ടിക്കറ്റ് 30 രൂപ വന്ദേ മെട്രോ നിരക്കുകളും റെയിൽവേ പ്രഖ്യാപിച്ചിരുന്നു. മിനിമം ‌ടിക്കറ്റ് നിരക്ക് ജിഎസ്ടി ഉൾപ്പെടെ 30 രൂപയാണ്. ഒരാഴ്ച മുതൽ ഒരു മാസം വരെ പോയി വരാനുള്ള സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും ഉണ്ട...