ഹെവി ലൈസൻസോ /ബാഡ്ജോ ഒന്നുമില്ലാതെ 7500 കിലോയിൽ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാം
ലൈറ്റ് മോട്ടോർ വെഹിക്കിളിൻ്റെ (എൽഎംവി) ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള ഒരാൾക്ക് മറ്റെന്തെങ്കിലും പ്രത്യേക ഹെവി ലൈസൻസോ /ബാഡ്ജോ ഒന്നുമില്ലാതെ 7500 കിലോയിൽ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാമെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ നെഞ്ചിന്റെ സുപ്രധാന വിധി.
വാഹനത്തിൻ്റെ ആകെ ഭാരം 7500 കിലോയിൽ ഉള്ളതാണെങ്കിൽ, LMV ലൈസൻസുള്ള ഡ്രൈവർക്ക് അത്തരം ട്രാൻസ്പോർട്ട് വാഹനം ഓടിക്കാൻ സാധിക്കും. എൽഎംവി ലൈസൻസ് ഉടമകൾ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണമാണെന്ന് വ്യക്തമാകുന്ന യാതൊരു വിവരങ്ങളും, വസ്തുതകളും, ഡാറ്റകളുമൊന്നും കോടതി മുമ്പാകെ കൊണ്ടുവന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ലൈറ്റ് മോട്ടോർ വെഹിക്കിളിൻ്റെ (എൽഎംവി) ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള ഒരാൾക്ക് ലൈറ്റ് മോട്ടോർ വെഹിക്കിളിൻ്റെ ട്രാൻസ്പോർട്ട് വെഹിക്കിൾ ഓടിക്കാൻ അർഹതയുണ്ടോ എന്ന വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ബെഞ്ചിന് വേണ്ടി ജസ്റ്റിസ് റോയിയാണ് വിധി എഴുതിയത്.
Join
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ