ചാരുമ്മൂട്ടിൽ വായോധികയുടെ സ്വർണം കവർന്നയാളെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു


നൂറനാട് : ബസ് കാത്തുനിന്ന വായോധികയുടെ സ്വർണം കവർന്നയാളെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു.
  പന്തളത്തേക്ക്  ബസ് കാത്തുനിന്ന വായോധികയോട് പന്തളത്തോട്ട് പോകുന്ന വഴിചോദിച്ചു അവിടെ വിടാം എന്ന് നിർബന്ധിച്ചു കാറിൽ കയറ്റി. പരിചയം നടിച്ചു കയ്യിൽ കരുതിയിരുന്ന പെപ്പർ സ്പ്രേ അടിച്ചു കൊന്നുകളയും എന്ന് ഭീക്ഷണിപെടുത്തിയശേഷം സ്വർണം ഊരിയെടുത്തു. 3 പവൻ വരുന്ന മാലയും 1പവൻ വരുന്ന വളയും ആണ് ഊരിയെടുത്തത്.
  വഴിയിൽ ഇറക്കി വിട്ട വായോധികയെ കുടുബശ്രീക്കാരാണ് വീട്ടിൽ എത്തിച്ചത്. തുടർന്ന് നൂറനാട് പോലീസിൽ പരാതി നൽകി.
പരാതിനൽകി മണിക്കൂറുകൾക്കകം നൂറനാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

                        Join
           WHATSAPP  FACEBOOK

അഭിപ്രായങ്ങള്‍