പാലമേൽ, നൂറനാട്, ചുനക്കര പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടരുന്നു

രണ്ടാഴ്ചയായി നിരവധി പേർക്കാണ് മഞ്ഞപിത്തം ബാധിച്ചത്.
 നൂറനാട് പഞ്ചായത്തിൽ മാത്രം പത്തിലധികം പേർക്ക് രോഗം സ്ഥീതികരിച്ചു. നിരവധി പേർ നിരീക്ഷണത്തിലുമാണ്.
  രോഗബാധിതരിൽ നിന്നും രോഗം പരന്നെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ 
ജില്ലക്കു പുറത്ത് നിന്ന് എത്തിയവരിൽ നിന്നാണ് ആദ്യം രോഗം കണ്ടെത്തിയത് എന്നാണ് വിവരം.
ചുനക്കര, പാലമേൽ പഞ്ചായത്തുകളിൽ ഇരുപതോളം പേര് നിരീക്ഷണത്തിലാണ്. നൂറനാട് പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് രോഗബാധ. രോഗബാധിതർ താമസിക്കുന്ന പൊതുടാപ്പുകളിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയുടെ സാന്നിധ്യം കൂടുതൽ ആണെന്നും പരിശോധനയിൽ കണ്ടെത്തി.
 

പ്രദേശത്തെ ശുദ്ധജലപദ്ധതിയിലെ വെള്ളത്തിന്റെ ശുദ്ധീകരണപ്രക്രിയ ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പ് പഞ്ചായത്തുകൾക്ക് നോട്ടീസ് നൽകി. ഇതുപ്രകാരം പാറ്റൂർ ശുദ്ധജലപദ്ധതിയിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സാമ്പിൾ പരിശോധനക്ക് നൽകി.

ജാഗ്രതാനിർദേശം നൽകി 

മഞ്ഞപിത്തം വ്യാപകമായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറത്തിറക്കി. പൊതുജനങ്ങളും ആഹാരം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും ശുചിത്വത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു.
രോഗബാധിതരിൽ നിന്ന് രോഗം മറ്റുള്ളവരിലേക്ക്  അതിവേഗം  പടരുന്നതിനാൽ രോഗബാധിതരും അവരുമായി സമ്പർക്കത്തിൽ വരുന്നവരും ശുചിതകാര്യങ്ങളിൽ ശ്രെദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

                            Join
            WHATSAPP FACEBOOK

അഭിപ്രായങ്ങള്‍