കേരളത്തിന് 10 വന്ദേ മെട്രോ ട്രെയിൻ;
കേരളത്തിന് 10 വന്ദേമെട്രോ ട്രൈനുകളാണ് ആദ്യകട്ടത്തിൽ ലഭിക്കുന്നത്
പുതിയ വന്ദേഭാരത് ട്രെയിനുകളിൽ രണ്ടെണ്ണം യാത്ര ആരംഭിക്കുന്നത് കൊല്ലത്തു നിന്ന് ആയിരിക്കും. അതിൽ തന്നെ ഒന്ന് തിരുനെൽവേലിക്കും രണ്ടാമത്തേത് തൃശൂരിലേക്കും ആയിരിക്കും. തൃശൂർ വരെ എന്നുള്ളത് തീർഥാടന കേന്ദ്രമായ ഗുരുവായൂർ വരെ വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. അന്തർസംസ്ഥാന സേവനവും പുതിയ വന്ദേഭാരത് ട്രെയിനുകളിൽ ഉണ്ട്. പുതിയ റൂട്ടിൽ ഒന്ന് തിരുവനന്തപുരത്ത് തുടങ്ങി എറണാകുളത്ത് അവസാനിക്കുന്നതും മറ്റൊരു ട്രെയിൻ ഗുരുവായൂരിൽ തുടങ്ങി തമിഴ്നാട്ടിലെ മധുരയിൽ അവസാനിക്കും റെയിൽവേ മന്ത്രാലയത്തിന്റെ പട്ടികയിൽ കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. അതിൽ 2 ട്രെയിനുകൾ കൊല്ലത്തു നിന്നാണു തുടങ്ങുന്നത്. മറ്റു രണ്ട് ട്രെയിനുകൾ കൊല്ലം വഴി പോകുന്നവയാണ്.
മിനിമം ടിക്കറ്റ് 30 രൂപ
വന്ദേ മെട്രോ നിരക്കുകളും റെയിൽവേ പ്രഖ്യാപിച്ചിരുന്നു. മിനിമം ടിക്കറ്റ് നിരക്ക് ജിഎസ്ടി ഉൾപ്പെടെ 30 രൂപയാണ്. ഒരാഴ്ച മുതൽ ഒരു മാസം വരെ പോയി വരാനുള്ള സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും ഉണ്ടാകും. 20 സിംഗിൾ ജേണി ടിക്കറ്റ് നിരക്ക് നൽകി ഒരു മാസത്തേക്കു യാത്ര ചെയ്യാം. ഭുജിൽനിന്ന് അഹമ്മദാബാദ് വരെയെത്തുന്നതിന് 430 രൂപയാണ് ജിഎസ്ടി ഇല്ലാതെ ചെലവാകുക. കൊല്ലം–തൃശൂർ, കൊല്ലം–തിരുനെൽവേലി ട്രെയിനുകളാണ് കൊല്ലം ജംക്ഷൻ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്നത്. തിരുവനന്തപുരം–എറണാകുളം, ഗുരുവായൂർ–മധുര എന്നീ ട്രെയിനുകൾ കൊല്ലം വഴിയാണു പോകുന്നത്. കൊല്ലം–തൃശൂർ ട്രെയിൻ ഗുരുവായൂർ വരെ ഓടിക്കാനും സാധ്യതയുണ്ട്. കൊല്ലം–തിരുനെൽവേലി ട്രെയിനും ഗുരുവായൂർ–മധുര ട്രെയിനും കൊല്ലത്തു നിന്നും കൊട്ടാരക്കര, പുനലൂർ, തെന്മല, ആര്യങ്കാവ് വഴിയാണ് തെങ്കാശിയിൽ എത്തി അവിടെ നിന്നാണ് മറ്റു സ്ഥലങ്ങളിലേക്കു പോകുന്നത്.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ